ചിങ്ങവനം: വിവിധ മോഷണക്കേസിലെ പ്രതികൾ അറസ്റ്റിൽ. ചങ്ങനാശേരി ചീരഞ്ചിറ പാറച്ചിറ അഭിലാഷ് (44), ചങ്ങനാശേരി ചെത്തിപ്പുഴ പാറച്ചിറ ജോമോൻ (29) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുറിച്ചിയിലായിരുന്നു സംഭവം. മലകുന്നം അഞ്ചൽക്കുറ്റിയിൽ കുളത്തുങ്കൽ വീടിന്റെ ഷെഡിൽ വെച്ചിരുന്ന ബൈക്കും കുന്നേപറമ്പിൽ വീടിന്റെ സമീപത്ത് പ്രവർത്തിച്ചുവരുന്ന ബാബു സ്റ്റോഴ്സിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് സാധനങ്ങളും മോഷ്ടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന്, ചിങ്ങവനം എസ്.എച്ച്.ഒ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ ഇതുകൂടാതെ നിരവധി കേസുകളിലെ പ്രതികളാണ്.