കോട്ടയം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ കോംപ്ലക്‌സിലെ ലിഫ്‌റ്റിൽ സ്ത്രീ കുടുങ്ങി. വൈദ്യുതി നിലച്ചതാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇതേ തുടർന്ന് കോട്ടയത്ത് നിന്ന് അഗ്നിശമനസേന സംഘം സ്ഥലത്തെത്തി. സേനയെത്തും മുൻപ് സ്ത്രീയെ ലിഫ്‌റ്റിൽ നിന്നും പുറത്തിറക്കിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലും വൈദ്യുതി മുടക്കം നേരിട്ടത് ലിഫ്റ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.