പൊൻകുന്നം: സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഒഴിവുകൾ നികത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഹിന്ദു സാംബവർ സമാജം സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.കുഞ്ഞമോൻ കെ.കന്യാടത്ത് ആവശ്യപ്പെട്ടു. പൊൻകുന്നം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാപ്രസിഡന്റ് എം.രാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനപ്രസിഡന്റ് കെ.കെ.രാജൻ ചിത്രപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന രജിസ്ട്രാർ വി.ഐ.ജോഷി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ഖജാൻജി രാജപ്പൻ കെ.ഇത്തിത്താനം, വനിതാസമാജം സംസ്ഥാന പ്രസിഡന്റ് ജയശ്രീ ബാബു, സംസ്ഥാനസമിതിയംഗം എം.പി.സജി, ജില്ലാപ്രസിഡന്റ് എ.ആർ.രവി, സെക്രട്ടറി എം.എം.തമ്പി, ശാഖാസെക്രട്ടറി വി.സി.ഷാജി പൊൻകുന്നം, ഖജാൻജി കെ.ആർ.സുമ തുടങ്ങിയവർ പ്രസംഗിച്ചു.