apply

ചങ്ങനാശേരി : ചങ്ങനാശേരി സഹകരണ അർബൻ ബാങ്കിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ ബിരുദാന്തര പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളായ അംഗങ്ങൾക്ക് 16ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, അംഗത്വ കാർഡിന്റെ പകർപ്പ് തുടങ്ങിയവ സമർപ്പിക്കണം. 2025 മാർച്ചിന് മുമ്പ് അംഗത്വമെടുത്തവരുടെ മക്കൾക്കാണ് അവാർഡിന് യോഗ്യത. അപേക്ഷാഫോമുകൾ ബാങ്കിൽ ലഭിക്കും. ഫോൺ: 04812423746, 7736633304.