കോട്ടയം: പുതു സംരംഭങ്ങളിലൂടെ വിജയഗാഥ തുരുകയാണ് കുടുംബശ്രീ. 941 ഗ്രാമ സി.ഡി.എസ് കുടുംബങ്ങൾ ഉൾപ്പെടെ 1070 സി.ഡി.എസുകളാണ് ജില്ലയിലുള്ളത്. 15627 അയൽക്കൂട്ടങ്ങളിലായി 232303 അംഗങ്ങളുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആവിഷ്ക്കരിച്ചത്. ഏറെും ജനശ്രദ്ധ നേടി. കോഴ കുടുംബശ്രീ പ്രീമിയം കഫേയിൽ ദിവസവരുമാനം ഒരു ലക്ഷമായി. രണ്ട് ഷിഫ്റ്റുകളിലായി 13 പാചകക്കാരുണ്ട്. 52 കുടുംബശ്രീ വനിതകൾക്ക് തൊഴിൽ നൽകുന്ന സംരംഭം. 50 ലക്ഷം കുടുംബങ്ങളെ കുടുംബശ്രീ സംഘടന സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുന്നതിനായി 50 പ്ലസ് ക്യാമ്പയിനും തുടക്കമായി.
കാതോർക്കാൻ റേഡിയോശ്രീ
കുടുംബശ്രീയുടെ പരിപാടികളും വിശേഷങ്ങളും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ശ്രീ പുതിയ പ്ലാറ്റ്‌ഫോമാണ്. 24 മണിക്കൂറും നാല് ഷെഡ്യൂൾ. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ വരുന്ന ആദ്യ ഷെഡ്യൂൾ. ഒരു മണിക്കൂർ ദൈർഘ്യമുള്ള ആറ് പ്രത്യേക പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. ഓരോ ഷെഡ്യൂളിനും ഇടയിൽ കുടുംബശ്രീയുടെ വിവിധ പദ്ധതികളും കാലാവസ്ഥ മുന്നറിയിപ്പുകളും ഉൾപ്പെടെ വാർത്താസമാഹാരവുമുണ്ട്.
ഗിഫ്റ്റ് ഹാംപർ പോക്കറ്റ് മാർട്ട്
ഓണം കുടുംബശ്രീയോടൊപ്പം എന്ന ടാഗ്‌ലൈനോടെ രണ്ടു വകഭേദങ്ങളിലാണ് ഹാംപറുകൾ. ഓൺലൈനായി പോക്കറ്റ് മാർട്ട് വഴിയും, സി.ഡി.എസ് യൂണിറ്റുകൾ മുഖേനയുമാണ് വില്പന. പൊതുജനങ്ങൾക്ക് കുടുംബശ്രീയുടെ സേവനങ്ങളും ഉത്പന്നങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പോക്കറ്റ് മാർട്ടിന്റെ ആദ്യഘട്ട ലോഞ്ച്. ഭക്ഷണം, സേവനങ്ങൾ, ഉത്പന്നങ്ങൾ എന്നിവ ലഭ്യമാകും.
ഓണത്തിന് 195.3 എക്കർ പൂക്കൃഷി
1850 ഏക്കറിൽ പച്ചക്കറിക്കൃഷി
ഗോത്രകലകൾക്കായി ജന ഗൽസ
ഫുഡ് ടെക്‌നോളജി പരിശീലനം
കുടുംബശ്രീ ടെക്‌നോളജി ബാങ്ക്
കേരള ചിക്കൻ ഫ്രോസൺ ചിക്കൻ