ഈരാറ്റുപേട്ട: ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തായ മഴയിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ. തീക്കോയി മംഗളഗിരി ഏരിയാറ്റുപാറ ഇലുപ്പിങ്കൽ തങ്കച്ചന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു. ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. തലനാട് മേലടുക്കം വാർഡ് അംഗം ഷാജി കുന്നിലിന്റെ വീടിന്റെ മുകളിലേക്ക് കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണു. വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചു.
റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൈത്തോടുകൾ പലതും നിറഞ്ഞു കവിഞ്ഞു. പ്രാദേശിക മഴമാപിനികളിൽ 100 മില്ലിമീറ്റർ അധികം മഴ രേഖപ്പെടുത്തി. തലനാട് പഞ്ചായത്തിൽ 130 മില്ലി മീറ്ററും.