sam

ചങ്ങനാശ്ശേരി : സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്ര ക്വിസ് മത്സരവും സമ്മാന വിതരണവും ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടെസ്സ വർഗീസ്, ജില്ലാ കോ-ഓർഡിനേറ്റർ കെ.രഞ്ജിത്ത്, ജില്ലാ പ്രോഗ്രാം ഓഫീസിൽ ലൈജു റ്റി.എ, അനീഷാ കണ്ണൻ, സബിൽ ബാബു, അശ്വിൻ അനിൽ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി നിയോജകമണ്ഡലങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുത്തു.