കോട്ടയം: സംസ്ഥാനത്തെ അതിപിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടുന്ന അദർ ബാക്ക് വേർഡ് ഹിന്ദു സമുദായങ്ങളെ (ഒ.ബി.എച്ച് ) സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വെളുത്തേടത്ത് നായർ സമുദായത്തെ വരുമാനപരിധി നോക്കാതെ പൂർണ്ണമായും ക്രിമിലെയറിൽ നിന്നും ഒഴിവാക്കണമെന്ന് വാഴൂരിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ക്രിമിലെയർ സംബന്ധിച്ച് ജില്ലാ സെക്രട്ടറി ആർ.സുശീൽകുമാർ അവതരിപ്പിച്ച പ്രമേയം പാസാക്കി. കെ.വി.എൻ.എസ് സ്ഥാപകദിനമായ 10ന് ആറൻമുള ഹെഡ് ഓഫീസിൽ സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ പതാകദിനമായി ആചരിക്കുകയും മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്യുമെന്ന് കൗൺസിൽ അംഗങ്ങളായ ഇ.എസ് രാധാകൃഷ്ണൻ, പി.എൻ ശിവൻകുട്ടി, മുരളീധരൻ തലശ്ശേരിൽ എന്നിവർ അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ ടി.എൻ രാജൻ, ആർ.പുഷ്പ, ട്രഷറർ സജിമോൻ മേവിട, രാജേഷ് മീനച്ചിൽ, മുരളീധരൻ നായർ കുറവിലങ്ങാട്, വിനോദ് പാമ്പാടി, വേണുകുമാർ മേവിട, ഗോപകുമാർ, മനോജ്, വിമലവിനോദ്,ആശ ഗിരീഷ്, വിദ്യാ റെജി, ദീപ്തി സജീവ് തുടങ്ങിയവർ പങ്കെടുത്തു.