prekashanam

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ അന്താരാഷ്ട്ര കൊമേഴ്സ് ദിനാഘോഷം പ്രിൻസിപ്പൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. എസ്.കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. സംസ്‌കൃത വിഭാഗം മേധാവി ഡോ. എം. വിജയ് കുമാർ, ഹിന്ദി വിഭാഗം മേധാവി ഡോ. ദീപാകുമാരി, എൻ.സി.സി കെയർടേക്കൽ ഡോ. വി ഗണേഷ് ചന്ദ്രപ്രഭു എന്നിവർ പ്രസംഗിച്ചു. അസി.പ്രൊഫസർമാരായ ഡോ. വി. ഉണ്ണികൃഷ്ണൻ, ഡോ. പി.എസ് രാജശ്രീ, ഡോ. കെ.എം ശ്രീലക്ഷ്മി, കെ.എസ്.ദിവ്യ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ കൊമേഴ്സ് തത്വങ്ങളുടെ ചാർട്ട് പ്രദർശനം, ക്വിസ് മത്സരം, ട്രഷർ ഹണ്ട്, ഉത്പന്നവിപണന മേള എന്നിവയും ഉണ്ടായിരുന്നു.