കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് നാളെവരെ അവസരം. ഇന്നലെ വൈകിട്ട് അഞ്ചുവരെ 78851 അപേക്ഷ ലഭിച്ചു. തിരുത്തലിനായി 511, തദ്ദേശസ്ഥാപനം മാറുന്നതിന് 4672 അപേക്ഷ ലഭിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കുന്നതിന് 4921 അപേക്ഷയും ലഭിച്ചു. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ആഗസ്റ്റ് ഏഴുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.