മുണ്ടക്കയം: പൂഞ്ഞാർ എരുമേലി സംസ്ഥാനപാതയിൽ കണ്ണിമല വളവിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് റബർതോട്ടത്തിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. മുണ്ടക്കയത്ത് ഒന്നും പത്തനംതിട്ടയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊടുംവളവിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ബസ് റോഡിന്റെ വശത്തെ ക്രാഷ് ബാരിയറിൽ തകർത്ത ശേഷം സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല. ശബരിമല സീസണുകളിലും തീർത്ഥാടന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടാറുണ്ട്. റോഡ് നവീകരിച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും അപകടങ്ങൾക്ക് അറുതിയില്ല.