ചിറക്കടവ് : മഹാവിഷ്ണുക്ഷേത്രത്തിൽ പിള്ളേരോണമായ ഒൻപതിന് തിരുവോണ ഉത്സവം നടക്കും. രാവിലെ ആറിന് അഷ്ടദ്രവ്യഗണപതിഹോമം, കലശാഭിഷേകം, വൈകിട്ട് ഭഗവതിസേവ. മേൽശാന്തി ബദിരമന ഇല്ലം ഈശ്വരൻനമ്പൂതിരി കാർമ്മികത്വം വഹിക്കും.