raju-n-babu

ചങ്ങനാശേരി: നഗരസഭ മുൻ ചെയർപേഴ്‌സൺ സന്ധ്യ മനോജിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ കൂറുമാറി വോട്ട് ചെയ്ത കോൺഗ്രസ് കൗൺസിലർമാരെ അയോഗ്യരാക്കി. ബാബു തോമസ്, രാജു ചാക്കോ എന്നിവരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ആറ് വർഷത്തേക്ക് അയോഗ്യരാക്കിയത്. രാജു ചാക്കോ കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും , ബാബു തോമസ് ചങ്ങനാശേരി വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായിരുന്നു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജോമി ജോസഫ് നൽകിയ കൂറുമാറ്റ കേസിൽ തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് വിധി പറഞ്ഞത്. 2023 ജൂലായിലാണ് അവിശ്വാസം കൊണ്ടുവന്നത്. കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നൽകിയ വിപ്പ് ലംഘിച്ചാണ് കോൺഗ്രസ് കൗൺസിലർമാരായ ഇവർ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. ഇതോടെ നഗരസഭാഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടു. ഇരുവരെയും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.