കോട്ടയം: ചിന്തകനും എഴുത്തുകാരനും ആദിവാസി നേതവുമായിരുന്ന കെ.എം സലിംകുമാർ അനുസ്മരണം സെപ്തംബർ ഒന്നിന് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. എൻ.കെ വിജയൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എ.കെ രാമകൃഷ്ണൻ, ഗീവർഗീസ് മാർ കൂറിലോസ്, കെ.കെ ബാബുരാജ്, പ്രൊഫ.എം.പി മത്തായി, പ്രൊഫ.ടി.എം യേശുദാസൻ, ഡോ.ആർ.ശർമിള, എം.ജെ ബാബു, ചിത്ര നിലമ്പൂർ, അഡ്വ.അനില ജോർജ്, ജോസ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കും. സഹപ്രവർത്തകരായ എൻ.കെ വിജയൻ ചെയർമാനും വി.ഡി ജോസ് തെള്ളകം കൺവീനറുമായി അനുസ്മരണ സമിതി രൂപീകരിച്ചു.