കോട്ടയം: വെട്ടൂർ രാമൻ നായരുടെ ഇരുപത്തൊന്നാം ചരമവാർഷിക സ്മൃതി സദസ് 9ന് രാവിലെ 10ന് വിജയോദയം വായനശാലയിൽ നടക്കും. പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്മൃതി സദസ് ലളിതാംബിക അന്തർജ്ജനം ട്രസ്റ്റ് ചെയർമാൻ എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന പത്രപ്രവർത്തകൻ പി.അജയകുമാർ വെട്ടൂർ അനുസ്മരണം നടത്തും. രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കഥയരങ്ങ്.