കോട്ടയം:സർവ്വീസ് സഹകരണ ബാങ്കിൽ നിയമനം നേടുന്നതിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും മുൻ മുനിസിപ്പൽ കൗൺസിലറുമായ ടി.എൻ മനോജിനെഅറസ്റ്റ് ചെയ്യണമെന്നും, കൗൺസിലർ സ്ഥാനം രാജിവെയ്ക്കണമെന്നും വെസ്റ്റ് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന നിയമനത്തിൽ കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് മനോജിന്റെ നിയമനം നടന്നതെന്ന് ആരോപണമുണ്ട്. തിരുവാതുക്കൽ ബാങ്കിന് മുൻപിൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.