കുറിച്ചി: നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും എട്ടുനോമ്പാചരണവും നാളെ മുതൽ 15 വരെ നടക്കും. നാളെ രാവിലെ 8.15ന് പ്രഭാത പ്രാർത്ഥന 9ന് കുർബാന.വചന ശുശ്രുഷ, ഉച്ചനമസ്‌ക്കാരം, നേർച്ച കഞ്ഞി. 10ന് രാവിലെ 7.50ന് വലിയ മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം, തുടർന്ന് 9ന് ക്‌നാനായ സമുദായ വലിയ മെത്രാപ്പോലിത്ത ആർച്ച്ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് കുർബാനയ്ക്ക് കാർമികത്വം വഹിക്കും, മദ്ധ്യസ്ഥ പ്രാർത്ഥന, ആദരിക്കൽ. 15ന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, 8.30ന് കുർബാന, തുടർന്ന് റാസ, നേർച്ച വിതരണം, ആശീർവാദം, ധൂപ പ്രാർത്ഥന, കൊടിയിറക്ക്. എല്ലാ ദിവസവും രാവിലെ 8.15 ന് പ്രഭാത പ്രാർത്ഥന, 9ന് കുർബാന, 11ന് വചന ശുശ്രുഷ, 12.30ന് ഉച്ച നമസ്‌ക്കാരം. വികാരി ഫാ.ഷെറിൻ സി കൊല്ലംപറമ്പിൽ നേതൃത്വം നൽകും.