കോട്ടയം: തെള്ളകം അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും ഗാന്ധിനഗർ 3001ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 10ന് രാവിലെ 10 മുതൽ 1 വരെ ഗാന്ധിനഗർ രജത ജൂബിലി സ്മാരക ഹാളിൽ നടക്കും. നഗരസഭ ഒന്നാം വാർഡ് കൗൺസിലർ സാബു മാത്യു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ.എസ് മുരളി, ശാഖാ വൈസ് പ്രസിഡന്റ് സുകുമാരി മണി എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074520996.