ഐങ്കൊമ്പ്: വിശ്വഹിന്ദുപരിഷത് പൊൻകുന്നം ജില്ലാതല രാമായണസംഗമം 15ന് പാലാ കടപ്പാട്ടൂർ ദേവസ്വം ഹാളിൽ നടക്കും. വിദ്യാർത്ഥികൾക്ക് ചിത്രരചന, പ്രസംഗം, പ്രശ്‌നോത്തരി, പാരായണ മത്സരങ്ങളുണ്ട്. രാവിലെ 9.30ന് ആരംഭിക്കും. സ്വാമി വീതസംഗാനന്ദ മഹാരാജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. 2.30ന് നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ. ബി.വിജയകുമാർ രാമായണസന്ദേശം നൽകും. വി.എച്ച്.പി ജില്ലാ പ്രസിഡന്റ് അനിൽനാഥ് റ്റി.ജി. അദ്ധ്യക്ഷത വഹിക്കും.