കുമരകം : നെഹ്‌റു ട്രോഫി, സി.ബി.എൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരിശീലന തുഴച്ചിൽ 10ന് ഉച്ചകഴിഞ്ഞ് 3ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കുമരകം വടക്കുംകര ക്ഷേത്രത്തിന് സമീപം കോട്ടത്തോട്ടിൽ നടക്കുന്ന ചടങ്ങിൽ ട്രയലിന്റെ ഫ്ലാഗ് ഓഫ് അച്ചായൻസ് ഗോൾഡ് ഉടമയും ക്ലബിന്റെ ക്യാപ്റ്റനുമായ ടോണി വർക്കിച്ചൻ നിർവഹിക്കും. നിലവിൽ കായിക പരിശീലനം ആരംഭിച്ചിട്ടുണ്ട്. പായിപ്പാടൻ ചുണ്ടനിലാണ് ടീം മത്സരത്തിനിറങ്ങുക.