ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിൽ ശാഖാ നേതൃത്വ സംഗമം 9 ന് ഉച്ചകഴിഞ്ഞ് 2 ന് കോണ്ടൂർ ബാക്ക് വാട്ടർ റിസോർട്ടിൽ നടക്കും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകും. ചങ്ങനാശേരി യൂണിയന്റെ കീഴിലുള്ള ശാഖകളുടെ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കും. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ എന്നിവർ അറിയിച്ചു.