കോട്ടയം: സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 7 വരെ വൈക്കം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തലയോലപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ലിങ്ക് റോഡ് നോർത്ത്, സൗത്ത് വഴി ദളവാകുളം സ്റ്റാൻഡ് വരെയും ഇതുവഴി തിരിച്ചുംപോകണം. എറണാകുളം ഭാഗത്ത് നിന്നും വരുന്ന ട്രാൻ.സ്വകാര്യ ബസുകൾ വലിയകവല കൊച്ചുകവല സ്റ്റാൻഡ് വരെയും തിരിച്ചു ഇതുവഴി പോകണം. ടി.വി പുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പടിഞ്ഞാറെ പാലം വഴി തോട്ടുവക്കം തെക്കേനട കിഴക്കേനട വഴി ദളവാകുളം സ്റ്റാൻഡിലും തിരിച്ച് ഇതുവഴി പോകണം. വെച്ചൂരിൽ നിന്നും വരുന്ന വാഹനങ്ങൾ തോട്ടുവക്കം തെക്കേനട കിഴക്കേനട വഴി ദളവാകുളം സ്റ്റാൻഡിൽ എത്തണം. തിരിച്ച് മുറിയങ്കുളങ്ങര വഴി കവരപ്പാടി ചെരുച്ചുവട് വഴി പോകണം.