കുറിച്ചി : ശങ്കരപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ആറാംദിവസമായ ഇന്ന് രാവിലെ 5ന് ഹരിനാമകീർത്തനം, ഗണപതിഹോമം, ലളിതസഹസ്രനാമം, 7 ന് ഭാഗവത പാരായണം, കുചേലോപാഖ്യാനം (ദൃശ്യാവിഷ്‌ക്കാരം) കലാക്ഷേത്ര വിനീത് യജ്ഞവേദിയിൽ കൃഷ്ണ വേഷം ചെയ്യും. 9ന് നവഗ്രഹപൂജ, 12ന് ഭാഗവതപ്രഭാഷണം, 1ന് പ്രസാദം ഊട്ട്, വൈകിട്ട് 6 ന് വിഷ്ണു സഹസ്രനാമം, 6.30ന് ദീപാരാധന, 7.30ന് ഭാഗവത പ്രഭാഷണം, 8.30ന് പ്രസാദമൂട്ട്.