st-mrys

മണർകാട് : ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സന്ദേശവുമായി ആയിരം വർണ്ണ കൊക്കുകളെ പറത്തി എൻ.എസ്.എസ് യൂണിറ്റ് മണർകാട് സെന്റ് മേരീസ് കോളേജ്. സദാക്കോ സസാക്കി പേപ്പർ ക്രെയിൻസ് പ്രദർശനവും നടന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അനൂപ റോസ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോളേജിലെ മുൻ എൻ.എസ്.എസ് വോളണ്ടിയർ എം.പി മേഘന വിദ്യാർത്ഥികൾക്ക് പേപ്പർ ക്രെയിൻസ് നിർമ്മാണത്തിൽ പരിശീലനം നൽകി. കോളേജ് പ്രിൻസിപ്പൽ സനീജു എം.സാലു, ചരിത്ര വിഭാഗം അദ്ധ്യാപകൻ ജിജി ജോസഫ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.