പാലാ: കേരള കോൺഗ്രസ് (എം) ന്റെ പാലായിലെ യുവജനശക്തി വിളിച്ചോതുന്ന യുവജനറാലിയും പൊതുസമ്മേളനവും കേരള യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 ന് നടത്തും. രണ്ടായിരത്തോളം യുവജന വോളണ്ടിയർമാർ പങ്കെടുക്കും. നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ നിന്നും പാലാ റാലിക്ക് ശേഷം കുരിശുപള്ളി കവലയിൽ പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി റാലിയെ അഭിവാദ്യം ചെയ്യും. തുടർന്ന് പൊതുസമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിക്കും.

4ന് പാലാ കിഴതടിയൂർ ബൈപ്പാസിൽ നിന്നും 13 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന റാലിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയുണ്ടാകും.