വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനവിനോദയാത്രയുടെ ഭാഗമായി 16 വാർഡിൽ നിന്നുമുള്ള വയോജനങ്ങൾ ഇന്ന് വാഗമൺ സന്ദർശിക്കും. ജനകീയ ആസൂത്രണ പദ്ധതിയിൽ വയോജനങ്ങൾക്കുള്ള പ്രത്യേകപദ്ധതി പ്രകാരമാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്.

ഒരു വാർഡിൽ നിന്ന് ഒരു ബസാണ് വിനോദയാത്രയ്ക്ക് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30ന് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നിന്നും യാത്ര ആരംഭിക്കും. വാഗമൺ,പരുന്തുംപാറ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം രാത്രി എട്ട് മണിയോടെ തിരികെ കൊടുങ്ങൂരിലെത്തും.