പാലാ: രാമപുരത്ത് നടക്കുന്ന എസ്.എൻ.ഡി.പി യോഗം മീനച്ചിൽ,കടുത്തുരുത്തി നേതൃസംഗമം വിജയിപ്പിക്കുന്നതിനായി മീനച്ചിൽ യൂണിയനിലെ മുഴുവൻ ശാഖകളിലും മേഖലാ സമ്മേളനങ്ങൾ നടത്തി സംഗമത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ തീരുമാനിച്ചതായി മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, വൈസ് ചെയർമാൻ സജീവ് വയല, കൺവീനർ എം.ആർ. ഉല്ലാസ് മതിയത്ത്, ജോയിന്റ് കൺവീനർ കെ.ആർ. ഷാജി തലനാട് എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 9.30ന് പൂഞ്ഞാറിൽ നിന്നും പര്യടനം ആരംഭിക്കും. പൂഞ്ഞാർ ശാഖാ ഓഡിറ്റോറിയത്തിൽ ചേരുന്ന ശാഖകളുടെ മേഖലാതല സമ്മേളനത്തിൽ പൂഞ്ഞാർ, ഈരാറ്റുപേട്ട, കൈപ്പള്ളി, കുന്നോന്നി, പാതാമ്പുഴ, മന്നം, ചോലത്തടം, തീക്കോയി, തലയിണക്കര ശാഖകളിലെ പ്രവർത്തകർ പങ്കെടുക്കും.

11ന് മേലുകാവ് ടൗൺ ശാഖാ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മേലുകാവ്, മൂന്നിലവ്, തലനാട്, നീലൂർ, കയ്യൂർ ശാഖകളിലെ പ്രവർത്തകരും 12 ന് പിഴക് ശാഖാ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പിഴക്, കുറിഞ്ഞി, കൊല്ലപ്പള്ളി, ഏഴാച്ചേരി, രാമപുരം, അരീക്കര ശാഖയിലെ പ്രവർത്തകരും പങ്കെടുക്കും.

2ന് ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ഇടപ്പാടി, അമ്പാറ, കീഴമ്പാറ, പാലാ തെക്കേക്കര, പാലാ ടൗൺ, പുലിയന്നൂർ, മീനച്ചിൽ, ഉള്ളനാട്, വേഴാങ്ങാനം ശാഖാ പ്രവർത്തകർ പങ്കെടുക്കും. 3ന് തിടനാട് ശാഖാ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ തിടനാട്, ചേന്നാട്, അരുവിത്തുറ, മൂന്നാംതോട്, മല്ലികശ്ശേരി, ഇടമറ്റം ശാഖകളിലെ പ്രവർത്തകർ പങ്കെടുക്കും.

4ന് തെക്കുംമുറി ശാഖാ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ തെക്കുംമുറി, വള്ളിച്ചിറ, വലവൂർ, മേവിട, കടപ്ലാമറ്റം, മാറിടം, കെഴുവംകുളം ശാഖകളിലെ പ്രവർത്തകർ പങ്കെടുക്കും. വൈകിട്ട് 5ന് കുമ്മണ്ണൂർ ശാഖാ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ കുമ്മണ്ണൂർ, ചെമ്പിളാവ്, കിടങ്ങൂർ, പിറയാർ, വയല, കടപ്പൂര് ശാഖകളിലെ പ്രവർത്തകർ പങ്കെടുക്കും.