ചങ്ങനാശേരി: കേരള മന്ത്രിസഭയിൽ പട്ടികജാതി സമുദായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ പ്രവർത്തകസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. സെപ്തംബർ ആറിന് അവിട്ടം തിരുനാൾ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ നടക്കും. മോഹനൻ ഈട്ടിക്കൽ ചെയർമാനായും ശശികുമാർ വരാപ്പുഴ ജനറൽ കൺവീനറായും സജിമോൻ റാന്നി ട്രഷററായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരി സി.ഡി മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. മഹാസഭ പ്രസിഡന്റ് അഡ്വ.രാജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ടി രഘു, ട്രഷറർ രാജൻ, വൈസ് പ്രസിഡന്റുമാരായ മോഹനൻ ഈട്ടിക്കൽ, സജിമോൻ റാന്നി, സെക്രട്ടറി ശശികുമാർ വരാപ്പുഴ, ശാന്തമ്മ രവി, കുട്ടപ്പൻ വെള്ളാവൂർ, ഓമന ശശികുമാർ, ശൈലജ കെ.കെ, ബാബു എന്നിവർ പങ്കെടുത്തു.