കോട്ടയം: ഒറീസയിൽ ബജരംഗ് ദളുകാർ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ നടത്തുന്ന അക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രധാനമന്ത്രി തയ്യാറാകണമെന്ന് മുൻ കേന്ദ്രമന്ത്രി പി.സി തോമസ് ആവശ്യപ്പെട്ടു. മതപരിവർത്തനം ചെയ്യാനല്ല,സേവനം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ടവരാണ് അവർ. തെറ്റായ ധാരണ വച്ച് അവരെ ഉപദ്രവിക്കുന്ന രീതിയാണ് ബംജ്‌രംഗ്‌ദൾ കരിക്കുന്നത്. ഭാരതത്തിന്റെ സൽപ്പേര് തകർക്കാൻ ഇവരെ അനുവദിക്കരുതെന്നും അതു മനസിലാക്കി പ്രധാനമന്ത്രി നടപടിക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.