കോട്ടയം : ക്വിറ്റ് ഇന്ത്യാദിനത്തിൽ ആർ.വൈ.ജെ.ഡി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന സമരസാക്ഷ്യം ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ആർ.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് പ്രിൻസ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബെന്നി കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി ജോർജ് മാത്യു, ആർ.വൈ.ജെ.ഡി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എസ്. ജഗദീഷ്, പ്രിയൻ ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി ഫെബിൻ റ്റി ജേക്കബ്, കെ.ആർ. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.