eye

തിടനാട് : ചെമ്മലമറ്റം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ തിടനാട് ഗവ.വി.എച്ച്.എസ്.എസ് സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെയും അമിത ഐ കെയർ തിരുവല്ലയുടെയും സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും, സ്‌കൂൾ കുട്ടികൾക്ക് സൗജന്യ കണ്ണട വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സജിനി സതീഷ് അദ്ധ്യക്ഷത വഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്‌കറിയ ജോസഫ് പൊട്ടനാനി മുഖ്യാതിഥിയായിരുന്നു. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പി.ജി.സജി, സന്ധ്യാ ശിവകുമാർ, മാർട്ടിൻ ജോർജ്, ശാലിനി റാണി, ട്രീസാ തോമസ് എന്നിവർ സംസാരിച്ചു.