തലയോലപ്പറമ്പ് : യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന ദിനാചരണം ജില്ലാ വൈസ് പ്രസിഡന്റ് മോനു ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സീതു ശശിധരൻ, പി.കെ ജയപ്രകാശ്, ലിബിൻ വിൽസൺ, നിഖിൽ പൊന്നപ്പൻ, നന്ദു ഗോപാൽ, ഇ.പി ശങ്കർ, വിനു ഹരിദാസ്, മനു മാർട്ടിൻ, ചലഞ്ച് ശശി തുടങ്ങിയവർ പ്രസംഗിച്ചു.