ആർപ്പൂക്കര : ആർപ്പൂക്കര ശാഖാ ഗുരുകുലം കുടുംബയൂണിറ്റ് യോഗം ഇന്ന് രാവിലെ 9.30 ന് മണി മുണ്ടാലിപ്പറമ്പിന്റെ വസതിയിൽ നടക്കും. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് ഉദ്ഘാനവും അവാർഡ് ദാനവും നിർവഹിക്കും. ശാഖാ സെക്രട്ടറി എ.കെ.തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് പി.പി.ജനാർദ്ദനൻ മുതിർന്ന അംഗങ്ങളെ ആദരിക്കും. ശ്രീദേവ് കെ.ദാസ് മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.സുഷമ്മലാൽ, അഞ്ജു മനോജ്, പി.സി.മനോജ്, വി.എൻ.രമണൻ, ഷൈബി സന്തോഷ്, സത്യൻ കണിച്ചേരി, വിലാസിനി തങ്കപ്പൻ, എൻ.എൻ.സജിമോൻ, എന്നിവർ സംസാരിക്കും.