പാലാ: ആഗസ്റ്റ് 16ന് രാമപുരത്ത് നടക്കുന്ന എസ്.എൻ.ഡി.പി.യോഗം മീനച്ചിൽ,കടുത്തുരുത്തി യൂണിയനുകളിലെ ശാഖാതല നേതൃസംഗമം വൻവിജയമാക്കുമെന്ന് മീനച്ചിൽ യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, എം.ആർ.ഉല്ലാസ് മതിയത്ത്, സജീവ് വയല, കെ.ആർ.ഷാജി തലനാട് എന്നിവർ പറഞ്ഞു. നേതൃസംഗമം വിജയിപ്പിക്കുന്നതിന് മുന്നോടിയായി സംഗമത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ടുള്ള ശാഖാതല മേഖലാ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

പൂഞ്ഞാറിൽ നടന്ന സമ്മേളനം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ആർ.ഉല്ലാസ് മതിയത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സജീവ് വയല, ജോയിന്റ് കൺവീനർ കെ.ആർ.ഷാജി തലനാട്, വനിതാസംഘം ചെയർപേഴ്സൺ മിനർവാ മോഹൻ, കൺവീനർ സംഗീത അരുൺ, വൈസ് ചെയർപേഴ്സൺ രാജി ജിജിരാജ്, കമ്മറ്റിയംഗം സിന്ധു സാബു കൊടൂർ, യൂത്ത് മൂവ്‌മെന്റ് കൺവീനർ ഗോപകുമാർ പിറയാർ, പൂഞ്ഞാർ ശാഖാ സെക്രട്ടറി വിനു വി.എസ്. തുടങ്ങിയവർ ആശംസകൾ നേർന്നു.

മേലുകാവ് ടൗൺ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന മേഖലാതല സമ്മേളനം യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സജീവ് വയല, ജോയിന്റ് കൺവീനർ കെ.ആർ. ഷാജി തലനാട്, വനിതാസംഘം നേതാക്കളായ മിനർവാ മോഹൻ, സംഗീത അരുൺ, രാജി ജിജിരാജ്, സിന്ധു സാബു കൊടൂർ എന്നിവർ ആശംസകൾ നേർന്നു.

ഫോട്ടോ അടിക്കുറിപ്പ്

1) പൂഞ്ഞാർ മേഖല ശാഖാതല സമ്മേളനം യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു. കൺവീനർ എം.ആർ. ഉല്ലാസ് മതിയത്ത്, വൈസ് ചെയർമാൻ സജീവ് വയല, ജോയിന്റ് കൺവീനർ കെ.ആർ. ഷാജി തലനാട്, വനിതാസംഘം ചെയർപേഴ്സൺ മിനർവാ മോഹൻ, പൂഞ്ഞാർ ശാഖാ സെക്രട്ടറി വി.എസ്. വിനു, യൂത്ത്മൂവ്‌മെന്റ് കൺവീനർ ഗോപകുമാർ പിറയാർ, വനിതാസംഘം വൈസ് ചെയർപേഴ്സൺ രാജി ജിജിരാജ്, കൺവീനർ സംഗീത അരുൺ, കമ്മറ്റിയംഗം സിന്ധു സാബു കൊടൂർ എന്നിവർ സമീപം.


2) മേലുകാവ് മേഖല ശാഖാതല സമ്മേളനം യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് ഇട്ടിക്കുന്നേൽ, സജീവ് വയല, കെ.ആർ. ഷാജി തലനാട്, മിനർവാ മോഹൻ എന്നിവർ സമീപം.