കുമരകം : നെഹ്‌റു ട്രോഫി, സി.ബി.എൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരിശീലന തുഴച്ചിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര കടവിലാണ് പരിപാടി. പായിപ്പാടൻ ചുണ്ടനിലാണ് ടീം മത്സരത്തിനിറങ്ങുക.