ചങ്ങനാശേരി : കേരള കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതേതര സദസ് സംസ്ഥാന വൈസ് ചെയർമാൻ കെ.എഫ് വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ആക്ടിംഗ് പ്രസിഡന്റ് ജോസഫ് തോമസ് കുന്നേൽപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എ തോമസ്, കുര്യൻ തൂമ്പുങ്കൽ, ബേബിച്ചൻ ഓലിക്കര, കുഞ്ഞ് കൈതമറ്റം, ബിനു മൂലയിൽ, മിനി വിജയകുമാർ, ജോസ്‌കുട്ടി നെടുമുടി, സച്ചിൻ സാജൻ, റോയി ചാണ്ടി, എൽസമ്മ ജോബ്, എൽസി രാജു, ബിന്ദു രമേശ് എന്നിവർ പങ്കെടുത്തു. നിയോജകമണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറിയായി കുര്യൻ തൂമ്പുങ്കൽ ചുമതലയേറ്റു.