തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ തൊട്ടൂർ 2832ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന എം.കെ.സാനു അനുസ്മരണവും വിശേഷാൽ പൊതുയോഗവും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി രവീന്ദ്രൻ അനുസ്മരണ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് കെ.വി.രാജപ്പൻ, വി.ആർ പങ്കജാക്ഷൻ, കെ.ആർ സുനിൽ, കെ.കെ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. 24ന് വൈക്കത്തു നടക്കുന്ന മഹാ സമ്മേളനത്തിൽ മുഴുവൻ പ്രതിനിധികളെയും ശാഖയിൽ നിന്ന് പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.