വെള്ളൂർ : ഐ.എൻ.ടി.യു.സി വെള്ളൂർ എട്ടാം മൈൽ യൂണിറ്റിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിനീഷ് ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. രാധാ വി.നായർ, കെ.ആർ ഗോപകുമാർ, പ്രസാദ്, അനീഷ് ഗ്രാമറ്റം, സെബാസ്റ്റ്യൻ ജോസഫ്, ഏലിയാമ്മ ആന്റണി, ജിനോ വെള്ളക്കോട്ട്, ഗോപാല കൃഷ്ണൻ, ബിബിൻ ഇലഞ്ഞിതറ, ഗിരിന്ദർ നായർ, സൂസമ്മ കുര്യൻ, ഈപ്പൻ കൊല്ലാട്ട്, സോജി,ജെയിംസ് ചാക്കോ, റോയ് മുതിരക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. വെള്ളൂരിൽ നിന്ന് പാമ്പാടിയിലേക്ക് ഓട്ടോറിക്ഷ റാലിയും നടന്നു.