വൈക്കം: ക്വിറ്റിന്ത്യദിനാചരണത്തിന്റേയും സ്വാതന്ത്ര്യദിനാഘോഷത്തിന്റേയും ഭാഗമായി വെച്ചൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വെച്ചൂർ ദേവീ വിലാസം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന മത്സരം തിരക്കഥാകൃത്ത് എം.സിന്ധുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സോജി ജോർജ്, പി.കെ. മണിലാൽ, സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ തുടങ്ങിയർ പ്രസംഗിച്ചു. 15 ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.