പാലാ:കർഷകർക്ക് ആത്മവിശ്വാസവും പ്രത്യാശയും പകർന്ന് കൃഷി പ്രോത്സാഹനത്തിനും മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണവും വിപണനവും വഴി അധികവരുമാന സമ്പാദനത്തിനും കർഷകർക്കൊപ്പം നിൽക്കാൻ രൂപത പ്രതിജ്ഞാബദ്ധമാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
പാലാ രൂപതയുടെ കാർഷികമുന്നേറ്റ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച അഗ്രിതിങ്ക് ടാങ്കിന്റെ പ്രഥമ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. ബിഷപ്പ്ഹൗസിൽ ചേർന്ന യോഗത്തിൽ റബർ ബോർഡ് മുൻ ചെയർമാനും തമിഴ്നാട് ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.പി.സി. സിറിയക്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർമാരായ ജോ ജോസഫ്, ഷേർളി സഖറിയ, മുൻ പ്രിൻസിപ്പൽ കൃഷി ഓഫീസർമാരായ ബോസ് ജോസഫ്, സലോമി തോമസ്, ഡപ്യൂട്ടി ഡയറക്ടർ ജോ പൈനാപ്പള്ളി, മുൻ ഡപ്യൂട്ടി ഡയറക്ടർമാരായ ജോർജ് ജോസഫ്, സിബി കോയിപ്പള്ളി, റിട്ട.ഫാം സൂപ്രണ്ട് ജോൺസൺ പുറവക്കാട്ട്, വിശ്വാസ് ഫുഡ് മാനേജിംഗ് ഡയറക്ടർ സോണി ഏറത്തേൽ, കർഷക പ്രതിനിധികളായ കുര്യാക്കോസ് പടവൻ പാലാ, ഔസേപ്പച്ചൻ മേക്കാട്ട് പ്ലാശനാൽ, രാജു മാത്യു മൂഴൂർ, ടോം ജേക്കബ് ആലയ്ക്കൽ കാഞ്ഞിരമറ്റം, ഔസേപ്പച്ചൻ വെള്ളിമൂഴയിൽ അന്ത്യാളം തുടങ്ങിയവർ ആശയങ്ങൾ പങ്കുവെച്ചു.