തുരുത്തി:ഈശാനത്തുകാവിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മൂന്നാം ദിവസമായ ഇന്ന് കുട്ടികളുടെ ഉണ്ണിയൂട്ട് നടക്കും. സപ്താഹ യജ്ഞത്തിന് ഹിമാലയ ആയുർവേദിക് ജനറൽ മാനേജർ സന്ദീപ് എസ്.നായർ ഭദ്രദീപ പ്രോജ്വലനം നടത്തി. കായംകുളം പുള്ളികണക്ക് ഓമനക്കുട്ടനാണ് യജ്ഞാചാര്യൻ.