തൊടുപുഴ: വിളക്കിത്തല നായർ സമാജം വാർഷിക സമ്മേളനം കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എൻ.രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ എൻ പ്രഹ്ളാദൻ, ട്രഷറർ പി എസ് മുരളി എന്നിവർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന രജിസ്റ്റർ സജീവ് സത്യൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ബോർഡ് മെമ്പർമാരായ ടി ജി സുകുമാരൻ, കെ ആർ സജി, താലൂക്ക് വൈസ് പ്രസിഡന്റ് ടി എ രാജപ്പൻ, ശശികല രാജീവ് എന്നിവർ പ്രസംഗിച്ചു.