കോട്ടയം: എം.സി റോഡിൽ നാട്ടകം സിമന്റ് കവല ജംഗ്ഷനിൽ പാൽ വണ്ടിയും കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്പ്രസ് ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. പാൽ വണ്ടിയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസം നേരിട്ടു.