അതിരമ്പുഴ: വെണ്മനത്തൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ (തൃക്കേൽ) അഷ്ടമിരോഹിണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും സെപ്തംബർ 7 മുതൽ 14 വരെ നടക്കും. ശ്രീകൃഷ്ണജയന്തി ദിനമായ സെപ്തംബർ 14ന് സപ്താഹ യജ്ഞം സമാപനം, ഗ്രന്ഥസമർപ്പണം, നാരായണീയ പാരായണം, മഹാപ്രസാദമൂട്ട്, മഹാ ശോഭാ യാത്ര, ഉറിയടി, ദീപാരാധന, ദീപക്കാഴ്ച നട്ടാശ്ശേരി ബ്രഹ്മസ്വരൂപ ഭജൻസിന്റെ ഭക്തി ഘോഷലഹരി, രാത്രി 1ന് അവതാരപൂജ എന്നിവയും നടക്കും. പരിപാടികളുടെ നടത്തിപ്പിനായി എം.എൻ നീലകണ്ഠൻ നമ്പൂതിരി (മേൽശാന്തി), ഡോ.സുധേഷ്, ഡോ.ശരത് പി.നാഥ്, കെ.ജി മുരളീധരൻനായർ കണ്ണൻകുന്നേൽ എന്നിവർ (രക്ഷാധികാരികൾ), കെ.എൻ ഭരതൻ (അദ്ധ്യക്ഷൻ), കെ.എസ് കൃഷ്ണൻ നമ്പൂതിരിപ്പാട് (കൺവീനർ), വി.എം ഹരികുമാർ, പി.കെ ജയകുമാർ നമ്പൂതിരി (ജോയിന്റ് കൺവീനർമാർ), വി.ജി ശശിധരൻനായർ ദർശന (ട്രഷറർ )എന്നിവർ ഉൾപ്പെടുന്ന സംഘാടകസമിതി രൂപീകരിച്ചു.