കോട്ടയം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സർഗക്ഷേത്ര 89.6 എഫ്.എമ്മിന്റെയും ലുലുമാളിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിത്രരചനാ മത്സരം നടക്കും. 15ന് വൈകുന്നേരം 4ന് കോട്ടയം ലുലു മാളിലാണ് മത്സരം. 7 വയസ് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. രണ്ടു മണിക്കൂറാണ് മത്സരത്തിന്റെ സമയം. ചിത്രരചനയ്ക്കുള്ള പേപ്പർ സംഘാടകർ നൽകും. പെയിന്റിംഗിന് ആവശ്യമായ ക്രയോൺസ്, വാട്ടർ കളർ, ഓയിൽ പേസ്റ്റൽ, പാലറ്റുകൾ, ബ്രഷുകൾ എന്നിവ കുട്ടികൾ കൊണ്ടുവരണം. മത്സരത്തിന്റെ ആരംഭത്തിൽ മത്സരവിഷയം നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. രജിസ്‌ട്രേഷന് കുട്ടികളുടെ സ്‌കൂൾ ഐഡി കാർഡ് ഹാജരാക്കണം. വിവരങ്ങൾക്ക് ഫോൺ: 9188354896.