പാലാ:സഫലം 55 പ്ലസിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും കവിയുമായ വി.പി ജോയി മാറുന്ന ലോക വീക്ഷണം ഈ നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ 16ന് രാവിലെ 10.30ന് പാലാ കിസ്‌കൊ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തും. മുൻ ഐ.ജിയും ലളിതാംബിക അന്തർജനം സ്മാരക ട്രസ്റ്റ് പ്രസിഡന്റുമായ എൻ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.