കോട്ടയം. എല്ലാവർക്കും ബിരുദം എന്ന ആശയവുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയു.ജി,പി.ജി പ്രവേശനത്തിന് - സെപ്‌തംബർ 10 വരെ അപേക്ഷിക്കാം
ജില്ലയിൽ ഗവൺമെ ൻ്റ് കോളേജ് നാട്ടകം ദേവമാത കോളേജ് കുറുവിലങ്ങാട്, കൂടി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രമായി പ്രവർത്തിക്കും.എം.ബി.എ, എം.സി.എ പ്രോഗ്രാമുകൾ കൂടി യൂണിവേഴ്‌സിറ്റി ഈ അദ്ധ്യയന വർഷം ആരംഭിക്കും. അഞ്ചു റീജണൽ സെന്ററുകളുടെ പരിധിയിലായി കേരളത്തിൽ ഉടനീളം പഠിതാക്കളുടെ സൗകര്യാർത്ഥം 45 പഠനകേന്ദ്രങ്ങൾ ഉണ്ട്.പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ അഡ്മിഷൻ ലഭിക്കും.
അഡ്മിഷന് ടിസി നിർബന്ധമല്ല. സർക്കാർ ഉദ്യോഗമടക്കം തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കെല്ലാം സൌകര്യപ്രദമായ പഠനക്രമമാണ് യൂണിവേഴ്‌സിറ്റി ഒരുക്കിയിട്ടുള്ളതെന്ന് .
പ്രൊഫ. ഡോ. ജഗതി രാജ് വി. പി. (വൈസ് ചാൻസിലർ). അഡ്വ ജി. സുഗുണൻ (സിൻഡിക്കേറ്റ് അംഗം). ഡോ. റെനി സെബാസ്റ്റ്യൻ (സിൻഡിക്കേറ്റ് അംഗം). ടോജോമോൻ മാത്യു (റീജിയണൽ ഡയറക്ടർ, തൃപ്പൂണിത്തുറ) എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
പ്ലസ് 2 അല്ലെങ്കിൽ പ്രീ ഡിഗ്രി മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. അതുപോലെ ഡിഗ്രി ഏതു വിഷയത്തിൽ ആണെങ്കിലും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാൻ അവസരം ഉണ്ട്.