കുമാരനല്ലൂർ: കടന്നക്കുടി ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 16ന് ആരംഭിക്കും. കല്പകശ്ശേരി വേണു മൂസത് മുഖ്യആചാര്യനാകും. യജ്ഞത്തിന് ഗുരുവായൂർ രാധാകൃഷ്ണ അയ്യർ, പുല്ലങ്ങോട് സത്യൻ നമ്പൂതിരി എന്നിവർ സഹആചാര്യന്മാരാകും. 16ന് വൈകിട്ട് 4ന് കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ നിന്നും യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. 4.30ന് കുമാരനല്ലൂർ ദേവസ്വം ഭരണാധികാരി കെ.എ മുരളി കാഞ്ഞിരക്കാട്ട് ഇല്ലം യജ്ഞശാലയിൽ ഭദ്രദീപം തെളിയിക്കും. തുടർന്ന് ആചാര്യവരണം, 6.30 മുതൽ ഉടയാളൂർ കല്യാണരാമഭാഗവതരുടെ സമ്പ്രദായ ഭജന. 17ന് രാവിലെ 5.30ന് ഗണപതി ഹോമം, 7 മുതൽ ഭാഗവത പാരായണം. 21ന് വൈകിട്ട് 4ന് രുഗ്മിണീ സ്വയം വരഘോഷയാത്ര. സമാപന ദിനമായ 23ന് ഉച്ചയ്ക്ക് 12ന് മഹാദീപാരാധന, യജ്ഞ സമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദ വിതരണം, മഹാപ്രസാദമൂട്ട്.