കല്ലറ: ശ്രീശാരദ ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് നിറപുത്തരി ചടങ്ങ് നടക്കുമെന്ന് സെക്രട്ടറി കെ വി.സുദർശനൻ അറിയിച്ചു. 17 ന് രാവിലെ ഗണപതിഹോമം, നെൽക്കതിർപൂജ, പുത്തരിപായസം തുടങ്ങിയ വഴിപാടുകളും പൂജകളും നടക്കും. ശാന്തി അജിത് പാണാവള്ളി മുഖ്യ കാർമികത്വം വഹിക്കും. വഴിപാടുകൾക്ക് 8547468110.