ചങ്ങനാശ്ശേരി : ലഹരിവിരുദ്ധബോധവത്ക്കരണത്തിന്റെ ഭാഗമായി ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബിയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഡിജിറ്റൽ തെരുവു നാടകം ക്യാമ്പയിൻ ആരംഭിച്ചു. ആദ്യഘട്ടമായി കുറുമ്പനാടം സെന്റ്.പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നാടകം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി ഗവർണർ വിന്നി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, ചെയർപേഴ്‌സൺ ബിജുതോമസ്,കോ-ഓർഡിനേറ്റർ ടിമ്മി ജയിംസ്, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.